കാഞ്ഞിരപ്പള്ളി: കണ്‍സ്യൂമര്‍ഫെഡ് അഴിമതി കൊണ്ട് തകര്‍ന്നു പോയ സംരംഭമാണെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. ഗ്രാമപഞ്ചായത്തിന്റെ മാനവീയം 2016 ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ഫെഡിനെ പുനരുദ്ധരിച്ച് ശക്തിപ്പെടുത്തി വിലക്കയറ്റം തടഞ്ഞു നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നിന് ശേഷം കേരളത്തില്‍ കക്കൂസില്ലാത്ത ഒരു വീടു പോലുമുണ്ടാകില്ല. മാര്‍ച്ച് 31ന് ശേഷം വൈദ്യുതീകരിക്കാത്ത വീടും ഉണ്ടാകില്ല. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ വീടും സ്ഥലവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പേട്ടസ്‌കൂള്‍ അങ്കണത്തില്‍ നിന്നും ടൗണ്‍ ഹാളിലേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ആശ്രയവീടിന്റെ താക്കോല്‍ ദാനം, ഉപഹാര സമര്‍പ്പണം എന്നിവയും യോഗത്തില്‍ നടന്നു.
വി.പി.ഇസ്മായില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, അംഗം പി. എ. ഷെമീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, റിബിന്‍ഷാ, സജിന്‍ വട്ടപ്പള്ളി, മണിരാജു, വിദ്യാ രാജേഷ്, ജോഷി അ!ഞ്ചനാടന്‍, നുബിന്‍ അന്‍ഫല്‍, ഷീല തോമസ്, ടോംസ് ആന്റണി, ബീനജോബി, ഒ.വി.റെജി, പഞ്ചായത്ത് സെക്രട്ടറി എസ്.ഷിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നുസൈബ ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
















