Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാഞ്ചിഭായ് റാത്തോഡ് ;സിനിമയിലെ ആദ്യ ദളിത് വിജയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 06:17 pm IST
in Varadyam

ലോക സിനിമാചരിത്രത്തിലെ സംവിധായകരില്‍ ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക വിജയി ഗുജറാത്തില്‍നിന്നുള്ള കാഞ്ചിഭായ് റാത്തോഡാണ്. അമേരിക്കയില്‍ പിറന്ന് യൂറോപ്പില്‍ വളര്‍ന്ന സിനിമയുടെ ശൈശവ ദശയില്‍ ആ ഭൂഖണ്ഡങ്ങള്‍ക്കൊപ്പം ഭാരതത്തിന് പിടിച്ചുനില്‍ക്കാനായത് കാഞ്ചിഭായ് റാത്തോഡ് എന്ന ദളിതന്റെ ശേഷികൊണ്ടാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് സിനിമയിലെന്നല്ല, മറ്റുമേഖലകളിലും ദലിത് ശേഷികള്‍ക്ക് തുടര്‍ച്ച കിട്ടിയില്ല എന്നത് മറ്റൊരു ദേശീയ ദുരന്തം! ദളിതര്‍ ശേഷിയില്ലാത്തവരായതിനാല്‍ നല്‍കുന്ന സംവരണാനുകൂല്യത്തിന്റെ ഗുണഭോക്താക്കളായി അട്ടിമറിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍ ദളിതന്‍ രാഷ്‌ട്രീയമായി അധികാരത്തിലെത്തുമായിരുന്ന കമ്മ്യൂണല്‍ അവാര്‍ഡിനെ പൂനാ പാക്ട് കൊണ്ട് തോല്‍പ്പിച്ച 1924 ലാണ് ‘കലാനാഗ്’ എന്ന സിനിമയിലൂടെ ലോകത്തെ ആദ്യത്തെ ക്രൈം ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ കാഞ്ചിഭായ് റാത്തോഡ് ചരിത്രത്തില്‍ സ്ഥാനം നേടിയത്.

സിനിമ പിറവികൊണ്ട അമേരിക്കയില്‍ വര്‍ണവിവേചനം കൊടികുത്തിവാഴുന്ന അക്കാലത്ത്, കറുത്ത വര്‍ഗക്കാരനെ സിനിമയിലവതരിപ്പിക്കാന്‍ വെളുത്ത വര്‍ഗക്കാര്‍ കരിപൂശിയെത്തുന്ന അതേ നാളുകളിലാണ് ഭാരതത്തില്‍ ജാതിവ്യവസ്ഥയെ മറികടന്ന ദളിതന്‍ സിനിമയില്‍ വിജയക്കൊടി പാറിച്ചത്! കാഞ്ചിഭായ് റാത്തോഡിന്റെ കുടുംബജീവിതത്തെപ്പറ്റികൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. സിനിമാ ചരിത്രകാരനായ വീര്‍ചന്ദ് ധരംസേയ് എഴുതുന്നത്: ദളിത് കുടുംബത്തില്‍ നിന്നാണ് കാഞ്ചിഭായ് റാത്തോഡ് സിനിമാ ലോകത്ത് എത്തിയത്. അദ്ദേഹമാണ് ഭാരതത്തില്‍ സാമ്പത്തികമായി വിജയിച്ച ആദ്യത്തെ സിനിമാ സംവിധായകന്‍.

തെക്കന്‍ ഗുജറാത്തിലെ മാറോലി ഗ്രാമത്തിലാണ് കാഞ്ചിഭായ് റാത്തോഡ് ജനിച്ചത്. ഓറിയന്റല്‍ ഫിലിം കമ്പനിയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി കലാജീവിതത്തിന് തുടക്കം. ഈ അറിവ് കോഹിനൂര്‍ ഫിലിം കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് റാത്തോഡിനെ സഹായിച്ചു. 1918 ല്‍ ദ്വാരകാദാസ് നരന്‍ദാസ് സമ്പത്താണ് (1884-1958) ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. ഇദ്ദേഹമാണ് സിനിമാ സംവിധാനത്തില്‍ റാത്തോഡിന് പ്രേരണയായത്.സിനിമാരംഗം ഉദയംകൊണ്ട കാലത്ത്, അതിന്റെ വ്യാകരണ വ്യവസ്ഥകള്‍ രൂപപ്പെട്ടില്ല. ഈ ബാലാരിഷ്ടതയും പ്രതിഭയുടെ പോരായ്‌മയും നിമിത്തം ഈ രംഗത്ത് എത്തിപ്പെട്ടവര്‍ അരങ്ങൊഴിഞ്ഞ കാലത്ത് റാത്തോഡിന് ജയിക്കാന്‍ കഴിഞ്ഞു.

വിശ്വോത്തര ക്ലാസിക് സിനിമയായ

ആമേേഹലവെശു ജീലോസശി 1925 പുറത്തിറങ്ങുന്നതിന് മുമ്പാണ് റാത്തോഡിന്റെ ‘ഭക്ത വിദുര്‍’ 1921 ല്‍ പ്രദര്‍ശനത്തിനെത്തിയത്. കഥാചിത്രങ്ങള്‍ തന്നെ വിരളമായ കാലത്ത് പിറവികൊണ്ട പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന നിലയിലും ഈ സിനിമ ആദ്യസ്ഥാനത്താണ്. ബ്രിട്ടീഷ് കോളനി വാഴ്ചയേയും 1919 ലെ റൗലത്ത് ആക്ടിനേയുമാണ് സിനിമ വിമര്‍ശിച്ചത്. മഹാഭാരതത്തെ ആധാരമാക്കി എടുത്ത സിനിമ ബ്രിട്ടീഷ് അധികാരികളെ ചൊടിപ്പിച്ചു. സിനിമയില്‍ വിദുരരെ, എം.കെ ഗാന്ധിയായാണ് അവതരിപ്പിച്ചത്. ഖദര്‍ഷര്‍ട്ടും ഗാന്ധിത്തൊപ്പിയും ധരിച്ച്, ഫിലിം കമ്പനിയുടെ ഉടമ ദ്വാരകാദാസ് സമ്പത്താണ് വിദുരരായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ഭരണാധികാരികളെ കൗരവന്മാരായും ചിത്രീകരിച്ചു. സിനിമയുടെ പ്രദര്‍ശനം ബ്രിട്ടീഷ് ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ചു.

ബോംബെയിലും കറാച്ചിയിലും മദ്രാസിലും സിനിമയുടെ പ്രദര്‍ശനം നിരോധിച്ചു. ഭാരതത്തില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ആദ്യത്തെ സിനിമയുടെ സംവിധായകനും കാഞ്ചിഭായ് റാത്തോഡ് തന്നെ.

1923 ല്‍ കോഹിനൂര്‍ ഫിലിം കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന നെഗറ്റീവുകള്‍ കത്തി നശിച്ചു. ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി വസ്തുവകകള്‍ കടമായി നല്‍കി സ്റ്റുഡിയോയെ സഹായിച്ചു. ലോകത്തെ ആദ്യത്തെ ക്രൈം ത്രില്ലര്‍ സിനിമയും റാത്തോഡിന്റെ പേരിലാണ്. 1924 ല്‍ സമകാലിക സംഭവങ്ങളെ ആധാരമാക്കി എടുത്ത ‘കാലാ നാഗ്’ ആണ് ആ സിനിമ. ബോംബെയില്‍ അക്കാലത്തു നടന്ന ഇരട്ടക്കൊലപാതകമാണ് ഇതിവൃത്തം. ആ വര്‍ഷം തന്നെ ‘ഗുല്‍ബകവാലി’ എന്ന സിനിമയിലൂടെ സുബൈദ എന്ന നടിയേയും റാത്തോഡ് കലാലോകത്തിന് പരിചയപ്പെടുത്തി.

1924ല്‍ത്തന്നെ റാത്തോഡ് കോഹിനൂര്‍ സ്റ്റുഡിയോ വിട്ട് രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ഫിലിം കമ്പനിയിലെത്തി. 1931 ല്‍ കൃഷ്ണ ഫിലിം സ്റ്റുഡിയോ ആദ്യത്തെ ശബ്ദസിനിമയുടെ പ്രദര്‍ശനശാല സ്ഥാപിച്ചപ്പോള്‍ അവിടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് റാത്തോഡ് ബോംബെയില്‍ തിരിച്ചെത്തി. ‘ലൈറ്റ് ഓഫ് ഏഷ്യ: ഇന്ത്യന്‍ സൈലന്റ് സിനിമ 1912 -1934’ എന്ന തന്റെ കൃതിയില്‍ വീര്‍ചന്ദ് ധരംസേയ് രേഖപ്പെടുത്തുന്നത്, 1931 വരെ റാത്തോഡ് സംവിധാനം ചെയ്ത 17 സിനിമകളില്‍ 5 എണ്ണമാണ് ശബ്ദ സിനിമകള്‍, 1940 വരെ സിനിമാ സംവിധാന രംഗത്ത് റാത്തോഡ് സജീവമായിരുന്നെങ്കിലും ശബ്ദസിനിമയില്‍ വിജയിച്ചില്ല.

76 സിനിമകള്‍ കാഞ്ചിഭായ് റാത്തോഡ് സംവിധാനം ചെയ്തു. സതി അഞ്ജനി (1934), മഠ് നോ സാധു (1930), സദ്ഗുനി സുശീല (1924) എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കാഞ്ചിഭായ് റാത്തോഡ് ദലിതനോ എന്ന് ചിലര്‍ സംശയം ഉന്നയിച്ചേക്കാം. പ്രാമാണികരായ സിനിമാചരിത്ര രചയിതാക്കളില്‍ വീര്‍ചന്ദ് ധരംസേയ്‌യുടെ വാക്കുകള്‍ക്ക് ആധികാരികതയുണ്ട്. ചരിത്രത്തില്‍ ഇടം പിടിച്ചിട്ടും 76 സിനിമകള്‍ സംവിധാനം ചെയ്ത ഒരു വ്യക്തി ദളിതനല്ലായിരുന്നുവെങ്കില്‍ വിസ്മൃതനാകുമായിരുന്നില്ല. തിരക്കേറിയ സിനിമാജീവിതത്തിനിടയില്‍ റാത്തോഡ് വിവാഹം കഴിക്കാന്‍ വിട്ടുപോയിട്ടുണ്ടാകാം. അതുകൊണ്ട് സന്തതിപരമ്പര നിലനിന്നു കിട്ടിയിട്ടുണ്ടാകില്ല. വിസ്മൃതനാകാന്‍ ഇതുമൊരു കാരണമാകാം. അടുത്ത ബന്ധുക്കളല്ലാതെ ആരെങ്കിലും ഒരു ദളിതന്റെ ചരിത്രം എഴുതിയിട്ടുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.