കോഴിക്കോട്: ഏഴു വയസ്സുള്ള നിളയുടെ ചിത്രപ്രദര്‍ശനം സപ്തബര്‍ 11 മുതല്‍ 17 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ക്യാന്‍വാസില്‍ വരച്ച ഇരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ബ്രഷ്, നൈഫ്, ക്ലോത്ത്, ഫിന്‍ഗര്‍, ടിഷ്യു പേപ്പര്‍, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചത്. അക്രിലിക്കിലും വാട്ടര്‍ കളറിലും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. സാമ്പ്രദായിക വിദ്യാഭ്യാസം പിന്തുടരാതെ ഓപ്പണ്‍ സ്‌കൂളിംഗ്, ഡി സ്‌കൂളിംഗ്, ഗ്രീന്‍ സ്‌കൂളിംഗ് രീതികളാണ് എറണാകുളം സ്വദേശിയായ നിള സ്റ്റേസി ജോണ്‍സണ്‍ പരിശീലിക്കുന്നത്. ആറാം വയസ്സില്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആദ്യ ചിത്രപ്രദര്‍ശനം നടത്തിയ നിളയുടെ ആര്‍ട്ട് ഗ്യാലറിയിലെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. പ്രശസ്ത ചിത്രകാരന്‍ ഡെസ്മണ്ട് റിബേറോ ആണ് നിളയുടെ ചിത്രകലാ ഗുരു. സംഗീതത്തിലും നിള പരിശീലനം നേടുന്നുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചിത്രകാരി നിള, അമ്മ അനുപമ എന്നിവര്‍ പങ്കെടുത്തു.
















