ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം നഗരസഭക്ക് നാലുകോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഇരിങ്ങാലക്കുട നഗരസഭ ബി.ജെ.പി പാര്‍ലിമെന്ററി പാര്‍ട്ടിയോഗം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നഗരസഭയുടെ പദ്ധതികള്‍ക്കായി 20 കോടി രൂപയുടെ സാമ്പത്തിക സഹായം കിട്ടിയെങ്കില്‍ ഈ വര്‍ഷം അത് 16 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കിട്ടിയ പണം ചിലവഴിക്കുന്നതില്‍ നഗരസഭ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഭരണസമിതിക്ക് പറ്റിയ വീഴ്ച്ചയാണ് ഈ ധനനഷ്ടത്തിന് കാരണമെന്ന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പൊതു വിഭാഗത്തില്‍ 4.56 കോടി രൂപ നഗരസഭക്ക് അനുവദിച്ചു കിട്ടിയെങ്കില്‍ ഈ വര്‍ഷം അത് 3.53 കോടിയായി ചുരുങ്ങി. പട്ടികജാതി വികസന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 3.82 കോടി രൂപയാണെങ്കില്‍ ഈ വര്ഷവുമത് 2.35 കോടിയായി ചുരുങ്ങി. ഫൈനാന്‍സ് വിഭാഗത്തില്‍ 1.56 കോടിയുടെ കുറവും റോഡുവിഭാഗത്തില്‍ 36 ലക്ഷത്തില്‍ കുറവും നോണ്‍ റോഡുവിഭാഗത്തില്‍ 22 ലക്ഷം രൂപയുടെ കുറവും ഈ വര്‍ഷം ഉണ്ടായി. ഇതുമൂലം കഴിഞ്ഞമാസം അടിയന്തിര കൗണ്‍സില്‍ കൂടി അംഗീകരിച്ച പദ്ധതികള്‍ വെട്ടികുറക്കേണ്ടിവരികയും വെട്ടികുറച്ച പദ്ധതികള്‍ അംഗീകരിക്കുവാന്‍ വീണ്ടും അടിയന്തിര കൗണ്‍സില്‍ വിളിക്കുകയും ചെയ്തു. കഴിഞ്ഞ 8 മാസമായി നഗരസഭക്കുള്ളില്‍ തെരുവുവിളക്കുകളുടെ പരിപാലനം പോലും നടക്കുന്നില്ല. എല്ലാമാസവും ഒന്നും രണ്ടും അടിയന്തിര കൗണ്‍സില്‍ വിളിച്ചിട്ടാണ് നഗരസഭ ഭരണം മുടന്തി മുന്നോട്ടുപോകുന്നത്. വാര്‍ഷിക പദ്ധതിയിലുണ്ടായ കുറവുമൂലം കാര്‍ഷിക മേഖലയിലും, കാന നിര്‍മ്മാണത്തിലും, പുതിയ റോഡുകളുടെ നിര്‍മ്മാണത്തിലും, പശ്ചാത്തലമേഖലയിലുമെല്ലാം വരുത്തിയ വെട്ടിചുരുക്കലുകള്‍ നഗരസഭ വികസനത്തെ സ്തംഭനത്തിലാക്കിയതായി പാര്‍ലിമെന്ററി പാര്‍ട്ടി വിലയിരുത്തി. യോഗം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ രമേശ് വാര്യര്‍, അമ്പിളി ജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: