മാള: കോടതിവിധി നടപ്പാക്കാന്‍ വിസമ്മതിച്ച സ്കൂള്‍ മാനേജരെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അയോഗ്യനാക്കി. പൊയ്യ എകെഎം ഹൈസ്കൂള്‍ മാനേജര്‍ തോമസ് അമ്പൂക്കനെയാണ് അയോഗ്യനാക്കിയത്. പി.എസ്.സോമന് എന്നയാളെ അധ്യാപകനായി താത്കാലികമായി നിയമിച്ചിരുന്നു. പിന്നീടുവരുന്ന സ്ഥിരം ഒഴിവില്‍ നിയമിക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നീടുവന്ന ഒഴിവ് കരാര്‍ ലംഘിച്ച് മാനേജര്‍ മറ്റൊരാളെ നിയമിച്ചു.
ഇതിനെതിരെ സോമന് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ഇയാളെ സ്കൂളില്‍ നിയമിക്കുവാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ മാനേജരോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമത് അനുസരിച്ചില്ല. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മാനേജര്‍ക്കെതിരെ വകുപ്പ് എന്തു നടപടി എടുത്തുവെന്ന ചോദ്യം ഉയര്‍ത്തിയത്. ഇതിനെത്തുടര്‍ന്നായിരുന്നു ഇയാളെ അയോഗ്യനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: