കാനഡ: മലയാളി ഹിന്ദുക്കളുടെ സംഘടനയായ നമഹയുടെ നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.
സൗത്ത് ആല്‍ബെര്‍ട്ടയിലെ മില്‍വുഡ്സ് ലേക്ഷോര് കമ്മ്യൂണിറ്റി ലീഗ് ഹാളിലെ പരിപാടിയുടെ ശോഭായാത്രയില്‍ നിരവധി കുട്ടികള്‍ കൃഷ്ണവേഷത്തിലും മറ്റും അണിനിരന്നു. ചെണ്ടമേളവും താലപ്പൊലിയുമായി വര്‍ണാഭ ഘോഷയാത്ര ഈസ്റ്റ് ലേക് വുഡ് സ്ട്രീറ്റിലൂടെയായിരുന്നു. ഉറിയടിയും സംഘടിപ്പിച്ചു.
ആഘോഷപരിപാടികള്‍ക്ക് നമഹയുടെ ഭാരവാഹികളായ ഡോ. ബി. പരമേശ്വരകുമാര്‍, കലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പൊതുപരിപാടിയില്‍ ശ്രീകൃഷ്ണജയന്തി ആത്മീയ സന്ദേശവും അനുഗ്രഹ പ്രഭാഷണവും ഭഗവത്ഗീതാ പ്രഭാഷകന്‍ ഉണ്ണികൃഷ്ണന് നായര്‍ നിര്‍വഹിച്ചു. പ്രദീപ്, രാജീവ് നായര്‍, ശശികൃഷ്ണ തുടങ്ങിയവരുടെ ഭജനയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: