ന്യൂദല്‍ഹി: ദൽഹിയിൽ മനുഷ്യക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയച്ചിരുന്ന സംഘമാണ് പോലീസ് വലയിലായത്. സംഘത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ സംഘത്തലവന്‍ ഷാബിന്‍ ഷാ, ഇയാളുടെ പങ്കാളി ബിദ്യ ലാമ എന്നിവരെ ഇവരുടെ കെട്ടിടത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുണ്ടായിരുന്ന 26 സ്ത്രീകളെയും മോചിപ്പിച്ചു. മഹിപാല്‍പൂരിലെ വാടകവീട്ടില്‍ നിന്നും 20 സ്ത്രീകളെയും മറ്റ് ആറു പേരെ രൂപ്‌നഗറിലെ ഒരുവീട്ടില്‍ നിന്നുമാണ് പോലീസ് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ സ്ത്രീകളിൽ 16 പേര്‍ നേപ്പാള്‍ സ്വദേശികളും 10 പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരുമാണ്. 2011 മുതല്‍ താന്‍ മനുഷ്യക്കടത്ത് നടത്തുന്നതായും 1500ല്‍ അധികം സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചതായും സംഘത്തലവന്‍ ഷാബിന്‍ ഷാ പോലീസിന് മൊഴി നല്‍കി.
ജൂലൈയില്‍ ഷായുടെ സംഘം തടവിലാക്കിയിരുന്ന 48 സ്ത്രീകളെ ശ്രീലങ്കയില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ഷായ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: