കൊച്ചി: പ്രമേഹചികിത്സയ്ക്കുള്ള ആയുര്‍വേദ മരുന്ന്, ബിജിആര്‍ – 34 ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞ് ടൈപ്പ് 2 പ്രമേഹ ചികിത്സയില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതായി ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് ന്യൂദല്‍ഹിയില്‍ പറഞ്ഞു.
നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള എല്ലാ ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമാണ് മരുന്ന് വിപണിയില്‍ അവതരിപ്പിച്ചത്. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതില്‍ ഇത് ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎംഎസ് ഹെല്‍ത്ത് റാങ്കിങില്‍ പ്രമേഹത്തിനുള്ള ആയുര്‍വേദ മരുന്നുകളുടെ വിഭാഗത്തില്‍ ബിജിആര്‍-34 ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഔഷധ വിപണിയില്‍ പുതുതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളില്‍ ആദ്യമെത്തിയ ആറ് ബ്രാന്‍ഡുകളിലും ബിജിആര്‍- 34 സ്ഥാനം പിടിച്ചു.
ഗുരുതരവും തുടര്‍ച്ചയായുമുള്ള സാഹചര്യങ്ങളില്‍ സിന്തറ്റിക് ആന്റി ഡയബറ്റിക്സിനൊപ്പം മറ്റൊരു തെറാപ്പി എന്ന നിലയിലും ഇത് ഉപയോഗിക്കാമെന്ന് ഐമില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി കെ. കെ. ശര്‍മ പറഞ്ഞു. വിവരങ്ങള്‍ക്ക്: ഫോ. 8806146444.
പ്രതികരിക്കാൻ ഇവിടെ എഴുതുക: