തൃശൂര്‍:പൊന്നാനി കോള്‍വികസന സമിതി പു:സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന് അറിയിച്ചു.
കലക്ടര്‍മാരുടെ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിക്കുക. ആര്.കെ.വി.വൈ. പദ്ധതി പ്രകാരം കെയ്കോ സംഭരിച്ചിട്ടുളള 14 കോടി രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ പാടശേഖര സമിതിയ്ക്ക് കൈമാറുന്നതിന് ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കാന്‍ കോള്‍ വികസന ഉപസമിതികളോട് ആവശ്യപ്പെടും.
സപ്തംബര്‍ 30 നകം കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടിക്രമം പൂര്‍ത്തിയാക്കും. മെഷിന്റെ പ്രവര്‍ത്തനക്ഷമത, ഉടമസ്ഥാ അവകാശം എന്നിവ സംബന്ധിച്ച രേഖകള്‍ക്ക് നിയമപരമായ സാധൂകരണമുണ്ടായിരിക്കണം. പുതിയ അപേക്ഷകന് മുന്‍ഗണന നല്കിയ ശേഷമേ ആവര്‍ത്തന ധനസഹായത്തിന് അപേക്ഷിക്കുന്നവരെ പരിഗണിക്കുകയുളളു. പുതിയ രീതികളുടെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് ഫാം റോഡുകള്‍, റാമ്പുകള്‍, ബണ്ടുകള്‍ എന്നിവ ബലപ്പെടുത്താനും തീരുമാനമായി.കെയ്കോ, മൃഗസംരക്ഷണ വകുപ്പ്, അഡാക്, വി.എഫ്.പി.സി.കെ. വകുപ്പുകളിലെ നിര്വ്വഹണോദേ്യാഗസ്ഥര് യോഗത്തില്‍ സംബന്ധിച്ചു. കൊയ്ത്ത് യന്ത്രം, ട്രാക്ടര്‍, പവര്‍ ട്രില്ലര്‍, നടീല്‍ യന്ത്രം ഉള്‍പ്പെടെ 290 കാര്‍ഷിക യന്ത്രങ്ങളാണ് കെയ്കോയില്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: