ചാലക്കുടി:മാലിന്യ സംസ്ക്കരണത്തിന് സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തായി തെരഞ്ഞെടുത്ത കൊരട്ടി പഞ്ചായത്ത് ഇപ്പോള്‍ മാലിന്യം കൊണ്ട് ചീഞ്ഞു നാറുന്നു.കൊരട്ടി പഞ്ചായത്തിലെ ഖരമാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. പട്ടണം നിറയെ മാലിന്യം കൊണ്ട് നിറഞ്ഞു. ജില്ലയിലെ ഐടി നഗരമായ കൊരട്ടിയിലാണ് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കാതായിട്ട് പത്ത് വര്ഷമായിരിക്കുന്നത്.അധികൃതരുടെ അനാസ്ഥയാണ് കേട് വന്ന പ്ലാന്റ് ശരിയാക്കാതിരിക്കുന്നതിന് കാരണം.
പ്ലാന്റിലെ ഉപകരണത്തിന് ചെറിയ തകരാറുകള്‍ വന്നതിനെ തുടര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തനം നിലച്ചത്.കേടുപാടുകള്‍ തീര്‍ക്കുന്നതിനോ,നവീകരിക്കുന്നതിനൊ ഉള്ള നടപടികള്‍ വൈകുന്നത് പട്ടണത്തില്‍ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടുന്നതിന് കാരണമായിരിക്കുകയാണ്. ദേശീയപാതയോരത്തെ 25 സെന്റ് സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.ഖര രൂപത്തിലുള്ള മാലിന്യം, പ്ലാസ്റ്റിക് എന്നിവ വേര്‍തിരിച്ചാണ് കത്തിച്ചു കളഞ്ഞിരുന്നത്.തരം തിരിച്ചെത്തുന്ന ഖര മാലിന്യം വിറക് ഉപയോഗിച്ച് കത്തിക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്.
വിവിധ മേഖലകളിലെ വേസ്റ്റ് ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം പ്രത്യേക വാഹനത്തില്‍ കൊണ്ടു വന്ന് സംസ്ക്കരിക്കുകയായിരുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് പ്ലാന്റിന്റെ അറ്റകുറ്റ പണികള്‍ക്ക് ശ്രമിച്ചെങ്കിലും കരാറെടുത്ത കമ്പനി അടച്ചു പൂട്ടിയത് അറ്റകുറ്റ പണികള്‍ മുടങ്ങുവാന്‍ കാരണമായി. രൂക്ഷമായ ദുര്‍ഗന്ധവും,ഈച്ച ശല്യവും മൂലം പ്രദേശ വാസികള്‍ക്ക് വലിയ പ്രതിക്ഷേധമാണ്. പഞ്ചായത്തിലെ ആയിരത്തോളം വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളാണ് ഒരു പരിധിവരെ മാലിന്യം കുറച്ചെങ്കിലും കുറയുവാന്‍ കാരണമാക്കുന്നത്.
പട്ടണത്തിലെ മാലിന്യം നീക്കം ചെയ്യുന്നിതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്. അടുത്ത മാസം നടക്കുന്ന കൊരട്ടി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പട്ടണത്തിലും സമീപത്തുമായി ടണ്‍ കണക്കിന് മാലിന്യമായിരിക്കും കുമിഞ്ഞ്കൂടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: