കൊടുങ്ങല്ലൂര്‍: കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആത്മയുടെ ടെക്നീഷ്യന്മാര്ക്ക് ശമ്പളം ലഭിച്ചിട്ട് അഞ്ചുമാസമായി. ശ്രീനാരായണപുരത്ത് നടന്ന ആത്മ കര്ഷകസംഗമവേദിയിലാണ് ചില കര്‍ഷകരിലൂടെ ഈ വിഷയം അവതരിപ്പിക്കപ്പെട്ടത്. ആത്മ സ്റ്റാഫ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. കരാര്‍ ജീവനക്കാരായി നൂറ്റമ്പതോളം ടെക്നീഷ്യന്മാരാണ് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നത്. കൃഷിവകുപ്പിലെ മറ്റു ജീവനക്കാരെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കര്‍ഷകസംഗമം സംഘാടകസമിതി കണ്‍വീനറും പ്രമുഖ കര്‍ഷകനുമായ മാള സ്വദേശി ജോസഫ് പള്ളനാണ് ഇത് പൊതുവേദിയില്‍ പറഞ്ഞത്. ആത്മയുടെ തൃശൂര്‍ ജില്ല മുന്‍ പ്രൊജക്ട് ഡയറക്ടര്‍ മേഴ്സി തോമസും ടെക്നീഷ്യന്മാരുടെ പ്രശ്നം പങ്കുവെച്ചു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വന്ന പോരായാമയാണ് ശമ്പളവിതരണം മുടങ്ങാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: