തലക്കോട്ടുകര: കള്ളപരാതിയുടെ പേരില്‍ അധ്യാപകനെ പാവറട്ടി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തലക്കോട്ടുകര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിലെ നിഖില്‍ എന്‍.വി. എന്ന അധ്യാപകനെയാണ് പോലീസ് സിപിഎമ്മുകാരെ പ്രീണിപ്പിക്കാന്‍ അവരുടെ കള്ളപ്പരാതിയില്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓണത്തോടനുബന്ധിച്ച് ഒരു പ്രാദേശിക ക്ലബ്ബ് നടത്തുന്ന പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്ന പരസ്യത്തെച്ചൊല്ലിയായിരുന്നു സംഭവത്തിന് തുടക്കം. നോട്ടീസ് കണ്ട് അധ്യാപകന് ഇത് ഡിസൈന്‍ ചെയ്തവരെ ബന്ധപ്പെട്ടു. പരസ്യത്തിലെ സംശയവുമായി അധ്യാപകന് തങ്ങളെ ബന്ധപ്പെട്ട വിവരം പരസ്യക്കാര് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ സിപിഎമ്മുകാരെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ക്ലബ്ബുകാര് അധ്യാപകനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയും അനുനയത്തില്‍ സംസാരിച്ച് അധ്യാപകനെ തിരിച്ചയക്കുകയും ചെയ്തു.
കോളേജിലെ വിദ്യാര്‍ത്ഥികളുമായി അധ്യാപകന് ബംഗുളുരുവിലേക്ക് വിനോദയാത്രക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ക്ലബ്ബില്‍ നിന്നും വിളിയുണ്ടായത്. എന്നാല്‍ അവിടെനിന്നും അധ്യാപകന് ഇറങ്ങിയ ശേഷമായിരുന്നു സിപിഎമ്മുകാര്‍ ഇദ്ദേഹം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്നാരോപിച്ച് കള്ളപരാതി പോലീസില്‍ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് പാവറട്ടി പോലീസ് വിനോദയാത്രക്ക് പോയ അധ്യാപകനെയും കുട്ടികളടങ്ങിയ സംഘത്തെയും വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടു. സ്ഥലത്തെത്തിയ പാവറട്ടി പോലീസ് അധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് പരസ്യമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി പാവറട്ടിയിലെത്തുന്നതുവരെയും അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ആന്റണി എന്ന പോലീസുകാരനാണ് ഇതിന് നേതൃത്വം നല്‍കിയത്. സ്റ്റേഷനിലെത്തിയിട്ടും മര്‍ദ്ദനവും അസഭ്യവര്‍ഷവും തുടര്‍ന്നു. രാജാവിനേക്കാളും വലിയ രാജഭക്തികാണിക്കാനാണ് ആന്റണി എന്ന പോലീസുകാരന് ശ്രമിച്ചത്. ഒരു പരസ്യം വന്നതിന്റെ സംശയം ചോദിച്ചു എന്നതിന്റെ പേരിലാണ് അധ്യാപകനെ പോലീസ് പരസ്യമായി മര്‍ദ്ദിച്ചത്. സമാധാനം നിലനില്‍ക്കുന്ന എളവള്ളിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിക്കുന്നത്. ഇതിന് പോലീസ് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു.
നേതാക്കളായ ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, എസ്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ശശിമരുതയൂര്‍, ജില്ലാട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡണ്ട് രവികുമാര്‍ ഉപ്പത്ത്, കര്‍ഷകമോര്‍ച്ച മണലൂര്‍ നിയോജകമണ് മണ്ഡലം സെക്രട്ടറി ശ്രീജിത്ത് കൂട്ടാലക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: