ചാലക്കുടി:ചാലക്കുടി നഗരസഭയിലെ എണ്‍പത് വയസ് കഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു.ചാലക്കുടി നഗരസഭയുടെ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബി.ഡി.ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രായമായ അദ്ധ്യാപകരെ ആദരിച്ച് കൊണ്ട് നടന്ന ഗുരുവന്ദനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.മുരുകന് ബാബു മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേക്വരന് അദ്ധ്യഷത വഹിച്ചു.വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍ മുതിര്‍ന്ന അദ്ധ്യാപകരെ ആദരിച്ച് ഉപഹാരം നല്കി.ദേശീയ അദ്ധ്യാപക ജേതാവ് ടി.കെ.അച്യൂതന് മാസ്റ്ററെ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് ആദരിച്ചു.
പാര്‍ലിമെന്റ്റി പാര്‍ട്ടി ലീഡര്‍ പി.എം.ശ്രീധരന്,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,സി.പ്രവീണ്‍കുമാര്‍,നഗരസഭ സെക്രട്ടറി യു.എസ്.സതീശന്,എം.ആര്.സന്തോഷ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍#േപേഴ്സണ് ആലീസ് ഷിബു,സ്റ്റാന്റ്ഗ് കമ്മിറ്റിയംഗം കെ.എഎ.ഹരിനാരായണണന് തുടങ്ങിയ.വര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: