ഇരിങ്ങാലക്കുട:വിശ്വഹിന്ദുപരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് സേവാ പ്രമുഖ് ഉണ്ണികൃഷ്ണന് പൂമംഗലത്തിനെതിരെയുണ്ടായ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ എടക്കുളം കനാല്‍പാലം പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വിഎച്ച്പി ജില്ല വൈസ് പ്രസിഡണ്ട് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി തൃശ്ശൂര്‍ ജില്ല സഹസംഘടന സെക്രട്ടറി പി.എന്‍.അശോകന് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് താലൂക്ക് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.സായിറാം മുഖ്യപ്രഭാഷണം നടത്തി. ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എ.ടി.നാരായണന് നമ്പൂതിരി, താലൂക്ക് കാര്യവാഹ് ബാബുരാജ്, വിഎച്ച്പി പ്രഖണ്ട് പ്രസിഡണ്ട് യു.കെ.ശിവജി, പൂമംഗലം ഖണ്ഡ് പ്രസിഡണ്ട് വിജയരാഘവന് എന്നിവര്‍ സംസാരിച്ചു. പ്രഖണ്ഡ് പ്രസിഡണ്ട് ബേബിറാം സ്വാഗതവും സെക്രട്ടറി വി.ആര് മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: