വടക്കാഞ്ചേരി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ അകമല ബ്ലോക്കോഫീസ് പരിസരത്ത്, വളവില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബസ്സിന്റെ പിന്‍ഭാഗം തകര്‍ന്ന് യുവാവ് മരിച്ചു. ഒറ്റപ്പാലം വരാട് മെഡേണ്കാട്ടില് ശങ്കരന് മകന് പ്രകാശന് എന്ന ദാസ(40)നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന് ഷൊര്‍ണൂര്‍ ഗണേശഗിരിമുണ്ടായ സ്വദേശി വാക്കൃത്ത് വീട്ടില്‍ മുരളീധരന് (56) ആണ് പരിക്കേറ്റത്.
ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.15ഓടെയാണ് അപകടം. ഒറ്റപ്പാലത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും എതിര്‍ദിശയില്‍ നിന്ന് വന്നിരുന്ന ടിപ്പറുമാണ് അപകടത്തില്‍പെട്ടത്. അകമല വളവില്‍ വെച്ച് ടിപ്പര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സിന്റെ പിന്വശത്തിരുന്നവര്ക്കാണ് അപകടമുണ്ടായത്. ബസ്സിന്റേയും ലോറിയുടേയും ഭാഗങ്ങള്‍ തലയിലിടിച്ചാണ് യുവാവിന്റെ മരണം. തകര്‍ന്ന വശത്തുകൂടെ യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: