ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വിശ്വഹിന്ദുപരിഷത്ത് താലൂക്ക് സേവാപ്രമുഖിനെ എടക്കുളം കനാല്‍ പാലം പരിസരത്ത് വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎമ്മുകാരായ 4 പ്രതികളെ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ്ചെയ്തു. എടക്കുളം സ്വദേശികളായ പള്ളത്ത് മണികണ്ഠന് മകന് മനീഷ് (25), ഇടത്തട്ടില്‍ വീട്ടില്‍ ചന്ദ്രന് മകന് ചനൂല് (22), ചനൂലിന്റെ സഹോദരന് ചഷിന്, അരിമ്പൂര്‍ സ്വദേശി എറവുദേശം മങ്ങാട്ടു വീട്ടില്‍ വാസു മകന് വിഷ്ണു എന്നിവരെയാണ് എടക്കുളത്തുനിന്നും ഇന്നലെ രാവിലെ എസ്ഐ മനു.വി.നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
308, 341, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ, കഞ്ചാവുകേസുകളുള്പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മനീഷ് കാട്ടൂര്‍ സ്റ്റേഷനിലെ റൗഡിയും, കാട്ടൂര്‍, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ആറോളം കേസുകളിലെ പ്രതിയുമാണ്. ചനൂലും ചഷിനും വിഷ്ണുവും ഓരോ കേസിലെ പ്രതികളാണ്. പ്രതികള്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്. സീനിയര്‍ സിപിഒ സത്താര്‍, സിപിഒമാരായ ഭരതനുണ്ണി, സുനില്‍കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: