മാനിറ്റോബ: നേരം പുലർന്നു, കാനഡയിൽ തണുപ്പ് നന്നേ ഉണ്ട്, കൈയ്യിൽ ഒരു കപ്പ് ചൂട് കാപ്പിയുമായി അടുക്കള വാതിക്കൽ എത്തിയ നെവെല്ലെ അന്തോണി ഞെട്ടിത്തരിച്ചു പോയി, എന്നാൽ ശബ്ദം ഉണ്ടാക്കാതെ തന്റെ പ്രിയതമയെ അരികിലേക്ക് വിളിച്ച് ആ അദ്ഭുത കാഴ്ച കാണിച്ച് കൊടുത്തു. കാടിറങ്ങി വന്ന് തന്റെ വീടിനു പുറകിലുള്ള ഊഞ്ഞാലിൽ ആടിയുല്ലസിക്കുന്ന തള്ളക്കരടിയേയും മൂന്ന് കുഞ്ഞുങ്ങളെയും അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് കൊളംബിയ സ്വദേശികളായ അന്തോണിക്കും ഭാര്യയ്‌ക്കും വിശ്വസിക്കാനായില്ല.
അമ്മക്കരടിയും കുഞ്ഞുങ്ങളും മരത്തിൽ കെട്ടിയിട്ടിരുന്ന വലിയ ഊഞ്ഞാലിനു സമീപത്ത് എത്തി അതിൽ കയറാനുള്ള ശ്രമങ്ങളാണ് പിന്നീട് അവർക്ക് കാണാനായത്. പരസ്പരം മത്സരിച്ചും വഴക്കിട്ടും എങ്ങനെയെങ്കിലും ഊഞ്ഞാലിൽ ആടാൻ കുഞ്ഞുങ്ങൾ പാടുപെടുന്നുണ്ട്. പക്ഷേ ആർക്കും അതിനുള്ളീൽ കയറി ഇരിക്കാൻ സാാധിച്ചില്ല. ഇതിനിടയിൽ തന്റെ ഫോണിൽ ഈ കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ അന്തോണി പകർത്തുകയും ചെയ്തു.
അടുത്ത തവണ അമ്മക്കരടിയും കുഞ്ഞുങ്ങളും വീട്ടിൽ എത്തുമ്പോൾ അവർക്കായി ഒരു നീന്തൽ കുളവും സർക്കസ് വസ്ത്രങ്ങളും തയ്യാറാക്കണമെന്ന് അന്തോണി ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ തമാശ രൂപേണ പറഞ്ഞു. തന്റെ വീടിന്റെ പുറക് വശത്തിന് കാടിന്റേതായ അന്തരീക്ഷമാണുള്ളതെന്നും ഇതിനു പുറമെ കാട്ട് പുല്ല് ധാരളമായി വളരുന്നത് കരടി കുടുംബത്തെ ആകർഷിച്ചിരിക്കാമെന്നാണ് അന്തോണി പറയുന്നത്. എന്തായാലും അന്തോണി എടുത്ത് കരടി ഫാമിലിയുടെ ദൃശ്യങ്ങൾ കണ്ടോളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: