തൃശൂര്‍: ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തില്‍ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേരള ക്ഷേത്രകകാര്മിക് സംഘ് സംസ്ഥാന പ്രസിഡണ്ട് കെ.മോഹന്‍ദാസ് ആവശ്യപ്പെട്ടു. കാര്‍മിക് സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിനിമം വേജസ് പുതുക്കുക, ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ക്ഷേത്രജീവനക്കാരനായിരുന്ന തൃശൂര്‍ രാമചന്ദ്രന്റെ കുടുംബ സഹായനിധി ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് കൈമാറി. ഭാരവാഹികള്‍: അനീഷ് ശാന്തി (പ്രസി.), സി.കണ്ണന് (സെക്ര.), കെ.വി.ശങ്കരന്‍കുട്ടി (ട്രഷ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: