കൊടുങ്ങല്ലൂര്‍: തെക്കെനടയില്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദ്ദിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു.കര്‍ണ്ണകി സില്‍വര്‍ ജ്വല്ലറി ഉടമ മൂലേക്കാട്ടില്‍ വിനോദി(40)നെയാണ് നാലംഗസംഘം അക്രമിച്ചത്. തലക്ക് പരിക്കേറ്റ വിനോദിനെ ഒ.കെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വ്യാപാരികളുടെ പ്രതിഷേധയോഗം ജില്ലാജനറല്‍ സെക്രട്ടറി എന്‍.ആര്.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: