അരിമ്പൂര്‍: പട്ടികജാതിക്കാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പഞ്ചായത്തോഫീസില്‍ സത്യാഗ്രഹ സമരമാരംഭിച്ചു. അരിമ്പൂര്‍ സെന്ററിലെ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സില്‍ പട്ടികജാതിക്കാരായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് മുറി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വൈസ് പ്രസിഡന്റ് എന്‍ സി സതീഷിന്റെ സമരം.
ആറ് മാസങ്ങള്‍ക്കു മുമ്പ് തന്നെ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വനിത സംരംഭകര്‍ പഞ്ചായത്ത് സെക്രട്ടറിയക്ക് അപേക്ഷ നല്‍കിയിരുന്നു.ആറുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ലെന്നു മാത്രമല്ല മുറി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനാണ് തീരൂമാനം കൈക്കൊണ്ടതെന്നും പറയുന്നു.
പട്ടികജാതിക്കാര്‍ക്ക് മുറിഅനുവദിച്ചു കൊടുക്കാതിരുന്ന സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍സി സതീഷ് സത്യാഗ്രഹ സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: