കല്‍പ്പറ്റ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ അനേകം തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്മെന്റ്എഞ്ചിനീയറിംഗ് കേളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ലക്ഷ്യ 2016 എന്ന പേരിലുള്ള മേളയില്‍ സ്വകാര്യ മേഖലയിലെ 40 സ്ഥാപനങ്ങളിലെ 3000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐടി, ബാങ്കിംങ്, ഹോസ്പിറ്റല്‍, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, റീറ്റെയില്‍, ഫാര്മാസിക്യൂട്ടിക്കല്സ്, എഡ്യൂക്കേഷന്‍, എംസിജി, എംസിഡി, ബിപിഒ തുടങ്ങിയ മേഖലയിലാണ് തൊഴിലവസരം.മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഒമ്പതിനകം എംപ്ലോയബിലിറ്റി സെന്ററില്‍ 250രൂപ അടച്ച് ഒറ്റതവണ രജിസ്ട്രേഷന് നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്സഹിതം മേളയില്‍ പങ്കെടുക്കാം. പ്രായം 18-35. ഫോണ്‍: 0495 2370176, 2370178
പ്രതികരിക്കാൻ ഇവിടെ എഴുതുക: