തൃശൂര്‍: മുരിയാട് ഗ്രാമ പഞ്ചായത്തില്‍ സുഗന്ധ നെല്ലിനത്തില്‍പ്പെട്ട ഹ്രസ്വകാല മൂപ്പുള്ള ബസുമതി നെല്ലിന്റെ വിളവെടുപ്പ് മുന്‍ മെമ്പറായിരുന്ന കെ കെ സന്തോഷിന്റെ കൃഷിയിടത്തില്‍ വച്ച് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നിര്‍വഹിച്ചു. തദവസരത്തില്‍ കൃഷി ഓഫീസര്‍ റിസമോള്‍ സൈമണ്‍ , വാര്‍ഡ് മെമ്പര്‍മാരായ വൃന്ദകുമാരി , ജോണ്സന് , ആനന്ദപുരം റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ , കൃഷി അസിസ്റ്റന്റ് ഷൈനി വി.എ , സിഡിഎസ് മെമ്പര്‍മാരായ സുനിത രവി , അംബിക മാധവന്, മിനി പ്രഭാകരന് , ശോഭന വിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: