തൃപ്രയാര്‍: രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്രന് ചിറകെട്ടിയതിന്റെ സ്മരണ പുതുക്കുന്ന തൃപ്രയാര്‍ തേവരുടെ സേതുബന്ധനം ശ്രീരാമന്‍ചിറയില്‍ 11ന് നടക്കും. സേതുബന്ധന സ്മരണ പുതുക്കുന്ന ഒരേയൊരു ചിറകെട്ട് ചടങ്ങാണിത്. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രനട അന്ന് വൈകീട്ട് 7 മണിക്ക് അടയ്ക്കും. ശ്രീരാമന്‍ചിറയിലെ ആഘോഷചടങ്ങുകള്‍ നടത്തുന്നതിനുവേണ്ടി രൂപീകരിച്ച ചിറകെട്ട് ഓണാഘോഷക്കമ്മറ്റിയുടെ ഭാരവാഹികളായി രാമദാസ് പൂക്കാട്ട് (പ്രസി.), സുനില്‍കുമാര്‍ പി.വി. (സെക്ര.), അഖില്‍ ഇ.എസ്. (വൈ.പ്രസി.), സുമേഷ് വള്ളോപ്പുള്ളി (ജോ.സെക്ര.), യു.പി.കൃഷ്ണനുണ്ണി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ആഘോഷത്തോടനുബന്ധിച്ച് ശിങ്കാരിമേളം, കാവടി, ഭജന, കൈക്കൊട്ടിക്കളി, ഘോഷയാത്ര, കുമ്മാട്ടി പ്രദക്ഷിണം എന്നിവ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: