മുളങ്കുന്നത്തുകാവ്: നാട്ടില്‍ നിന്നും ഏഴ് വര്‍ഷം മുമ്പ് കാണാതായ ആള് അവസാനം ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരികെയെത്തി. മുണ്ടത്തിക്കോട് സ്വദേശി ജയപ്രകാശ(43)നാണ് ഏഴുവര്‍ഷത്തെ തിരോധനത്തിന് ശേഷം പോലീസിന്റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തിയത്. 2009ലാണ് ഇയാള്‍ വീട്വിട്ടിറങ്ങിയത്.തുടര്‍ന്ന് ബന്ധുക്കള്‍ വടക്കാഞ്ചേരി പോലീസിലും കുന്നംകുളം ഡിവൈഎസ്പിക്കും പരാതികള്‍ നല്കി കാത്തിരുന്നുവെങ്കിലും ഇയാളെ കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇയാള്‍ മരിച്ച്പോയെന്ന് കരുതി പിന്നീട് മറ്റ് അന്വേഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വൃദ്ധയായ മാതാവ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജ് പോലീസില്‍ വീണ്ടും പരാതി നല്കി. മെഡിക്കല്‍ കോളേജ് പോലീസ് എംബസി വഴിയും വിവിധ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗള്‍ഫില്‍ ഉണ്ടെന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: