മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ റേഡിയേഷന് യന്ത്രം തകരാറായിട്ട് ഒരാഴ്ച കഴിഞ്ഞു. രോഗികള്‍ ദുരിതത്തില്‍. കാലഹരണപ്പെട്ട റേഡിയേഷന് യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കുവാന്‍ എത്തിയ എഞ്ചിനീയര്‍ കൂടുതല്‍ തകരാറുകള്യന്ത്രത്തില് കണ്ടതിനെത്തുടര്‍ന്ന് അറ്റകുറ്റപണികള്‍ ചെയ്യാതെ മടങ്ങിപ്പോയതാണ്. പ്രതിസന്ധി രൂക്ഷമായത് യന്ത്രത്തിന്റെ കേബിളിനും, ബെല്‍റ്റുകള്‍ക്കും മറ്റു അനുബന്ധ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി തവണ അറ്റകുറ്റപണികള്‍ നടത്തിയിട്ടുള്ള യന്ത്രം കാലഹരണപ്പെട്ടവയുടെ ലിസ്റ്റില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. പകരം യന്ത്രം സ്ഥാപിക്കാന്കഴിഞ്ഞിട്ടില്ല. ദിനംപ്രതി കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സതേടി 500ലേറെപ്പേരാണ് പാലക്കാട്, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നത്. ഇതില്‍ നൂറുപേര്‍ക്ക് ദിവസവും റേഡിയേഷന് വേണ്ടിവരുന്ന ഒരു രോഗിക്ക് ഒന്നുമുതല്‍ മുപ്പത് വരെ തുടര്‍ച്ചയായി രോഗത്തിന്റെ വ്യാപ്തി അനുസരിച്ച് റേഡിയേഷനുകള്‍ ചെയ്യണം. പലരോഗികള് 10ഉം, 11ഉം റേഡിയേഷനുകള്‍ കഴിഞ്ഞതിന് ശേഷം അടുത്ത റേഡിയേഷന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ റേഡിയേഷന് യന്ത്രം കേടുവരുന്നത്. ഇത് കാന്‍സര്‍ രോഗികള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. റേഡിയേഷന് മുടങ്ങുന്നതുമൂലം വേദന കടിച്ചമര്‍ത്തിയാണ് രോഗികള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: