തൃശൂര്‍: ഇസാഫിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംതൊഴില്‍ സംരംഭകരായ വനിതസംഘാംഗങ്ങള് നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കി ‘ഇസാഫ് ഓണോത്സവം16’ വനിത മെഗാഫെസ്റ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിനും, മൂന്നുമുതല്‍ ആറുവരെയും തൃശൂര്‍ ടൗണ്‍ഹാളിലാണ് പരിപാടി. ഒന്നാം തീയതി രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും.
വിവിധ ഉത്പന്നങ്ങളുടെ വിപണനമേളകള്, കലാകായിക മത്സരങ്ങള്‍, സാംസ്കാരിക-കാര്‍ഷിക സെമിനാറുകള്‍, ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാസാമാജികരെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ആറിന് രാവിലെ ഒമ്പതിന് പൂക്കളമത്സരം, 11ന് തിരുവാതിരക്കളി എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സി.എന്‍. ജയദേവന് എംപി ഉദ്ഘാടനം ചെയ്യും.ഇസാഫ് പ്രോഗ്രാം ഡയറക്ടര്‍ ജേക്കബ് സാമുവല്‍,സീനിയര്‍ മാനേജര്‍ അംബിക സോമന്, പിആര്‍ഒ വര്‍ഗീസ് കോശി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: