കല്‍പ്പറ്റ: കേരളത്തിലെ റൂസ്സാ മോഡല്‍(രാഷ്ട്രീയ ഉച്ഛദാര് ശിക്ഷാ അഭിയാന്) കോളജുകളില്‍ ഒന്നായ എന്‍.എം.എസ്.എം ഗവണ്മെന്റ് കോളജ് രണ്ടാം വര്‍ഷ നാക്ക് സന്ദര്‍ശനത്തിനൊരുങ്ങുന്നു. 29, 30, 31 തീയതികളിലായാണ് നാക്ക് സംഘം കോളജിലെത്തുന്നത്. മൂന്നംഗങ്ങളടങ്ങിയ ടീമില്‍ കാണ്‍പൂര്‍ ഐ. ഐ.ടിയിലെ മുന്‍ വി.സിയായിരുന്ന പ്രൊഫ. ഓം വികാസ്(ചെയര്മാന്), മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് അധ്യാപകനായ പ്രൊഫ. ജഗദീഷ്(മെമ്പര്‍ കോര്‍ഡിനേറ്റര്‍), വി.ജി വാസ കോളജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. എം.ആര് കുറുപ്പ് എന്നിവരാണുള്ളത്. നാക്കിന്റെ സന്ദര്‍ശനത്തിനു മുമ്പ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ സഹകരണത്തോടെയുള്ള കാന്റീന് നവീകരണം, ശുചിമുറി നവീകരണം, ക്യാമ്പസ്സ് റോഡ് നവീകരണം, ക്യാമ്പസ്സ് സൗന്ദര്യ വത്കരണം, ബാംബു പഌന്റിംങ്, കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്ട് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേളജിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്താനായി എസ്.എസ്.പി, വാക്ക് വിത്ത് സ്കോളര്‍ഷിപ്പ് പദ്ധതികള്‍, ബയോ ഡൈവേഴ്സിറ്റി ക്ലബ്, നാച്ചുറല്‍ ക്ലബ്, ഗ്രീന്‍ ആര്‍മി തുടങ്ങി 15ഓളം ക്ലബുകളും എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങി 10ഓളം സെല്ലുകളും കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് യു.ജി കോഴ്സുകളും, ഒരു പിജിയുമാണ് കോളജിലുള്ളത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉന്നത നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയാണ് കോളജെന്നും, നിലവിലെ ഗ്രേഡ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രിയ പി, നാക്ക് സ്റ്റിയറിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ. സജി ആര് കുറുപ്പ്, ഡോ. ബഷീര്‍ പൂളക്കല്‍, കെ മോഹന്‍ദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: