കല്‍പ്പറ്റ : സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടിയുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തടിയിനങ്ങളില്‍ സ്വയം പര്യപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് വൃക്ഷതൈകള്‍ നടുന്നതിന് ധനസഹായം നല്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തെകള്‍ നടുന്നതിനാണ് പ്രോത്സാഹന ധനസഹായം നല്‍കുന്നത്. 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ ഒന്നിന് 50 രൂപയും 201 മുതല്‍ 400 എണ്ണം വരെയുള്ള തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപയുമാണ് ധനസഹായം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നിന്നും ലഭിക്കും. വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: