തരുവണ : കണ്ണൂര്‍ യൂണിേവഴ്സിറ്റിയില്‍ നിന്നും ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കരിങ്ങാരി ഗവ.യു.പി.സ്കൂള്‍ അധ്യാപകന് ഡോ.എം.ഗോവിന്ദ്രാജിനെ സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ഹിന്ദി സാഹിത്യങ്ങളിലെ മുസ്ലിം സംസ്കാരം എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്.മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര് കേളു ചടങ്ങില്‍ വിശിഷ്ഠാതിഥിയായിരുന്നു.വാര്‍ഡ് മെമ്പര്‍ സതി ഹരിദാസ് അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്പേഴ്സന് സക്കീന കുടുവ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ.കുര്യാക്കോസ്,എം.പി.ടി.എ പ്രസിഡന്റ് സൗമ്യ പ്രമോദ്,സീനിയര്‍ അസിസ്റ്റന്റ് എ. സച്ചിദാനന്ദന് ,സ്കൂള്‍ ലീഡര്‍ മുഹമ്മദ് നിയാസ് എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.കെ.മമ്മൂട്ടി തീസീസ് പരിചയപ്പെടുത്തി. മാനന്തവാടി നിയോയജകമണ്ഡലത്തില് നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഒ.ആര് കേളു എം.എല്‍.എ യെ പി.ടി.എ പ്രസിഡന്റ് എ.മുരളീധരന് ഉപഹാരം നല്കി ആദരിച്ചു.ടി.കെ.മുഹമ്മദലി,ഗിരീഷ്,അബ്ദുല്‍റഷീദ് കാരപ്പറമ്പന്‍, റൈഹാനത്ത്,എം.രാധാകൃഷ്ണന്, വി.സി.തോമസ് ,കെ.ജെ ലൂയിസ് ഡോ.സാബു,ബാലന് പുത്തൂര്‍ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് സിസിലി സ്റ്റീഫന്‍ സ്വാഗതവും,എസ്.ആര്.ജി കണ്‍വീനര്‍ പി.ശ്രീലത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: