മാള: കോഴിക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വലിച്ചെറിയുന്ന അവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാകുന്നത്. മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിന് മിക്കതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംവിധാനങ്ങളില്ല. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോ ഭരണസമിതി അംഗങ്ങളോ ആരോഗ്യവകുപ്പ് ജീവനക്കാരോ അന്വേഷിക്കാറുമില്ല. രാത്രികാലങ്ങളിലാണ് കനാലുകളിലും റോഡ് സൈഡുകളിലുമായി ഇവ തള്ളുന്നത്. മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന് നിയമമുണ്ടെന്നിരിക്കെ അത് പാലിക്കപ്പെടുന്നില്ല.
ഇവ ഉണ്ടെങ്കില്‍ മാത്രമെ ലൈസന്‍സ് കൊടുക്കാവൂ എന്നാണ് നിയമം. മാത്രമല്ല കോഴി ഇറച്ചിക്കടകളില്‍ പഞ്ചായത്ത് വകുപ്പ് പരിശോധന നടത്തണമെന്നും പറയാറുണ്ട്. അതും പാലിക്കപ്പെടുന്നില്ല. തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണം ഇത്തരത്തിലുള്ള മാലിന്യനിക്ഷേപമാണ്. പൊയ്യ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണവും കൂടുന്നു.
പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡണ്ട് ഡി.നാരായണന് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്, വി.ടി.രാജന്, ഡിബേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: