പഴയന്നൂര്‍: എന്‍സിസി, എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് സംവിധാനം നിര്‍ത്തലാക്കില്ലെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ കെ.പി.ഹരിദാസന്‍മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യു.ആര്.പ്രദീപ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്, വി.തങ്കമ്മ, ജി.ശരത്ചന്ദ്രന്, ശോഭന രാജന്, എം.പത്മകുമാര്‍, വി.കെ.ശ്രീകുമാര്‍, എസ്.മുരളീധരന്, കെ.പി.ശ്രീജയന്‍, ത്രേസ്യാമ്മ ജോര്‍ജ്ജ്, വിഷ്ണു സി.നായര്‍, വി.പി.രാജലക്ഷ്മി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: