തൃശൂര്‍:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ നിര്‍മ്മാണവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്ക്വാഡുകള്‍ രൂപീകരിച്ചു. എക്സൈസ്, പോലീസ്, വനം, റവന്യു, വാണിജ്യ നികുതി വകുപ്പ് ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 18 വരെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്ക്വാഡുകളും രൂപീകരിച്ചു.
തൃശൂര്‍ താലൂക്ക് സ്ക്വാഡില്‍ തൃശൂര്‍ തഹസില്‍ദാര്‍, തൃശൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ ഫസ്റ്റ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ സെക്കന്റ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍, തൃശൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ തേര്‍ഡ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ ഫോര്‍ത്ത് സര്‍ക്കിള്‍, പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തൃശൂര്‍ ടൗണ്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, തൃശൂര്‍ എക്സൈസ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ സ്ക്വാഡില്‍ ഉണ്ടാകും.
മുകുന്ദപുരം, ചാലക്കുടി താലൂക്കുകള്‍ക്ക് വേണ്ടി മുകുന്ദപുരം തഹസില്‍ദാര്‍, ചാലക്കുടി തഹസില്‍ദാര്‍, ചാലക്കുടി കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍, ഇരിങ്ങാലക്കുട കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍, പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വെളളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, പാലപ്പിളളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വാഴച്ചാല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, കൊല്ലത്തിരുമേട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ഷോളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരും സ്ക്വാഡിലെ അംഗങ്ങളാണ്.
തലപ്പിളളി താലൂക്ക് സ്ക്വാഡില്‍ തലപ്പിളളി തഹസില്‍ദാര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, മച്ചാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ചേലക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍്, കുന്ദംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരാവിരിക്കും അംഗങ്ങള്‍.
ചാവക്കാട് താലൂക്ക് സ്ക്വാഡില്‍ ചാവക്കാട് തഹസില്‍ദാര്‍, ചാവക്കാട് കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍്, വാടാനപ്പിളളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ പ്രതിനിധീകരിക്കും.
കൊടുങ്ങല്ലൂര്‍ താലൂക്ക് സ്ക്വാഡില്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ കമ്മേഴ്സ്യല്‍ ടാക്സ് ഓഫീസര്‍, മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍്, കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരും ഉണ്ടാകും.
അതത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ താലൂക്ക് തല സ്ക്വാഡുകളുടെ കോ-ഓര്‍ഡിനേറ്ററുമാര്‍ ആയിരിക്കും. താലൂക്ക് തല സ്ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. എല്ലാ താലൂക്ക് തല സ്ക്വാഡുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: