ഗുരുവായൂര്‍: ശയന പ്രദക്ഷിണത്തിനെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രത്തിലെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര കാര്‍മ്മിക് സംഘ് (ബി.എം.എസ് ) ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ശാരീരികമായി കൈകാര്യം ചെയ്യുന്ന നടപടി ജീവനക്കാര്‍ അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആവശ്യപ്പെട്ടു. ഭക്തനെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടി എടുക്കണമെന്ന് അഖില ഭാരത ശ്രീ ഗുരുവായൂരപ്പന് ഭക്ത സമിതി ജനറല്‍ സെക്രട്ടറി സജീവന് നമ്പിയത്ത് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെത്തിയ ഭക്തനെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരക്ഷ ജീവനക്കാരെ നെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഹിന്ദു പാര്‍ലിമെന്റ് ആത്മീയ സഭ സംസ്ഥാന സെക്രട്ടറി ഡോ.ഹരിനാരായണന് ആവശ്യപ്പെട്ടു.ഭക്തര്‍ക്കു നേരെ അതിക്രമം തുടര്‍ന്നാല്‍ തെരുവില്‍ നേരിടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഹരി നാരായണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: