കല്‍പ്പറ്റ : സിപിഎം ജില്ലാ സെക്രട്ടറി സി.ഭാസ്ക്കരന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജനകീയനായ നേതാവിനെയാണ് വയനാടന്‍ ജനതക്ക് നഷ്ടമായതെന്നും അദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നതായും ജില്ലാ കമ്മിറ്റി അറിയിച്ചു.
സജിശങ്കര്‍ അദ്ധ്യക്ഷതവഹിച്ചു. പി.ജി.ആനന്ദ്കുമാര്‍. കെ.മോഹനന്, കെ. ശ്രീനിവാസന്, കെ.പി.മധു, ടി.എ.മാനു, കെ.എം. പൊന്നു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ : മുന്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി.ഭാസ്കരന്റെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അനുശോചിച്ചു.
പുല്പള്ളി : സിപിഎം ജില്ലാ സെക്രട്ടറി സി.ഭാസ്ക്കരന്റെ നിര്യാണത്തില്‍ ശ്രീനാരായണ ഗ്രോബല്‍ മിഷന് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ന് നടത്താനിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരം ശതാബ്ദി പരിപാടി മാറ്റിവച്ചതായി ജില്ലാ പ്രസിഡണ്ട് അഡ്വ.പി. ചാത്തുക്കുട്ടി, സെക്രട്ടറി കെ. ആര്.ജയരാജ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: