പരപ്പനങ്ങാടി: പരപ്പനങ്ങാടി: കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ മുന്‍ നിരയില്‍ നിന്ന് നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകനായി മാറിയ മഹാത്മാവ് അയ്യങ്കാളിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആചരിക്കും. പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുന്‍സിപ്പല്‍ ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പി.കെ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമൂഹ്യ സംഘടന നേതാക്കള്‍ പങ്കെടുക്കും. ബിജെപി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ റസിഡന്‍സി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ അനുസ്മരണം നടക്കും. പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: