തെക്കുംതറ : വൈത്തിരി സബ്ജില്ല സംസ്കൃത ദിനാചരണം തെക്കുംതറ അമ്മസഹായം യുപി സ്കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം.നാസര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന് വി.ദിനേശ്കുമാര്‍ സ്വാഗതം പറഞ്ഞു. മികച്ച കയ്യെഴുത്ത് മാസികയ്ക്കുള്ള സമ്മാനം എസ്എംയുപിഎസ് തരിയോട്, എഎസ്യുപി എസ് തെക്കുംതറ, എയുപിഎസ് വാളല്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് ഡിവിഷന് മെമ്പര്‍ കൊച്ചുറാണി വിതരണം ചെയ്തു. സ്കൂള്‍ മാഗസിന് ജ്യോതിര്‍ഗമയ ഗ്രാമപഞ്ചായത്തംഗം സി.ഉണ്ണികൃഷ്ണന് പ്രകാശനം ചെയ്തു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തി. പ്രതിവാര ക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനം മുസ്തഫ നിര്‍വഹിച്ചു.
തുടര്‍ന്ന് നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ എച്ച്എസ് വിഭാഗം പി.സി.അജിത്ത്, അനന്ത്ദേവ് എസ് പ്രസാദ് (കണിയാമ്പറ്റ എച്ച്എസ്), പി.വി.വിഷ്ണു, മുഹമ്മദ് ഹാഷിം(മേപ്പാടി എച്ച്എസ്). യുപി വിഭാഗം പി.ബി.അജ്നിഷ, അനശ്വര ആന്റണി (വാളല്‍ എയുപിഎസ്), ഷ്ഫ്ന ഷെറിന്, ഫാത്തിമത്ത് നാജിയ (എച്ച്ഐഎംയുപി കല്‍പ്പറ്റ ) എന്നിവര്‍ വിജയികളായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: