കല്‍പ്പറ്റ : സംസ്ഥാനത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ 12.5 ശതമാനം പരിധിയില്ലാതെ ഉത്സവകാല ബോണസ് അനുവദിക്കണമെന്ന് കേരളാ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.സുകുമാരന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും സമരമുന്നണിയായ ഫെഢറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) വയനാട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യായമായ സ്ഥലമാറ്റങ്ങള്‍ അവസാനിപ്പിക്കുക, പങ്കാളിത്ത പെന്ഷന് ഉപേക്ഷിക്കുക പരിധികളില്ലാതെ പന്ത്രണ്ടരശതമാനം ബോണസ് അനുവദിക്കുക, ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് പ്രായം 60ആയി ഏകീകരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരെ തൊഴില്നികുതിയില്നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സമിതിയംഗം എന്‍.മണി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്.ബബിത ഗസ്റ്റഡ് എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍.സോമന്, നാഷണല്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്, പെന്‍ഷനേഴ്സ് സംഘ് ജില്ലാസമിതിയംഗം ടി.സുദര്ശനകുമാര്, എന്‍ടിയു ജില്ലാസെക്രട്ടറി കെ.വി. സന്തോഷ്, എന്‍ജിഒ സംഘ് ബത്തേരി താലൂക്ക് പ്രസിഡന്റ് എന്‍.കെ.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: