കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീന് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. എട്ട് ലക്ഷത്തിലധികം രൂപ എടിഎം മെഷീനില്‍ ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല.
പുലര്‍ച്ചെയാണ് സംഭവം. എടിഎമ്മിനുള്ളില്‍ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മെഷീന് തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: