മാനന്തവാടി;വില്പനക്കായി കൊണ്ടുവന്ന് 150 ഗ്രാമോളം കഞ്ചാവുമായി ഉതരസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി.രാജസ്ഥാന് സ്വദേശി വിജയ് സിംഗിന്റെ മകന് അര്‍ജുന്‍സിംഗ്(29) നെയാണ് മാനന്തവാടി എക്സൈസ് എസ് ഐ പി എ ജോസഫും സംഘവും പിടികൂടിയത്.ഇയാള്‍ ബൈരക്കുപ്പയില്‍ നിന്നും വാങ്ങിയ കഞ്ചാവുമായി തരുവണയിലെത്തിയപ്പോഴായാണ് പിടിയിലായത്.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: