അമ്പലവയല്‍: അപകടം പതിയിരിക്കുന്ന അമ്പലവയല്‍ വികാസ് കോളനി റോഡ് പഴയ ഒരു ക്വാറി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തും വലിയ കുഴികളാണ് സ്ഥിതി ചെയ്യുന്നത് ഇതില്‍ ഒന്ന് നൂറ്റി അന്‍പത് അടിയോളം ആഴമുളളതാണ് പിഞ്ചു കുഞ്ഞുങ്ങളെ വഹിച്ചു കൊണ്ട് വരുന്ന സ്കൂള്‍ ബസ് അടക്കം നിരവധി വാഹനങ്ങളാണ് ഈ വഴി പോകുന്നത് വളരെ വീതി കുറഞ്ഞ വഴിയില്‍ കൊടും വളവിനോട് ചേര്‍ന്നാണ് ഭീകരമായ ഈ കുഴി നിലനില്കുന്നത് സ്ഥല പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ഇത് തിരിച്ചറിയാനാകില്ല അതുകൊണ്ട് തന്നെ വികാസ് കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് വരുന്ന വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വത്തെയാണ് ഈ അനാസ്ഥ ചോദ്യം ചെയ്യുന്നത് നിരവധി തവണ അപേക്ഷകളും പരാതികളും നല്‍കിയെങ്കിലും സുരക്ഷാ കൈവരി സ്ഥാപിക്കാനുള്ള നടപടി ആയില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു ബന്ധപെട്ട അധികാരികള്‍ ഇനിയും അനാസ്ഥ കാണിച്ചാല്‍ ശക്തമായ ജനകിയ പ്രക്ഷോഭം നടത്തും എന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: