ദ്വാരക : ഞാറ് നാട്ടി ജൈവ നെല്‍കൃഷിക്ക് തുടക്കമായി. നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗവ.കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്കൂള്്, ദ്വാരക ഗുരുകുലം കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തോണിച്ചാല്‍ യുവജന വായനശാല പ്രവര്‍ത്തകരും, സ്വാശ്രയ സംഘം അംഗങ്ങളും, എടവക പഞ്ചായത്ത് മെമ്പര്‍മാരും, കര്‍ഷകരും, പൊതു പ്രവര്‍ത്തകരും സംയുക്തമായാണ് തോണിച്ചാല്‍ കാവറ്റ വയലില്‍ ഞാറ് നാട്ടി ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. വ്യാഴാഴ്ച രാവിലെ തോണിച്ചാല്‍ യുവജന വായനശാല പരിസരത്ത് നിന്നുമാണ് ഉത്സവഛായ കലര്‍ന്ന വിളനാട്ടിക്കായി വാദ്യ മേളത്തോടെ സംഘം പുറപ്പെട്ടത്. തുടര്‍ന്ന് കാവറ്റ വയല്കരയില് നടന്ന നാട്ടി ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. എം.പി വത്സന്, മനു.ജി.കുഴിവേലി, കെ.ആര്.ജയപ്രകാശ്, നജുമുദ്ദീന്‍, ആമിന അവറാന്, ഷീലകമലാസനന്, ജസ്റ്റിന് ബേബി എന്നിവര്‍ സംസാരിച്ചു. സതീഷ് ബാബു സ്വാഗതം പറഞ്ഞു. എട്ട് ഏക്കര്‍ നിലമാണ് കൃഷിക്കായി ഒരുക്കിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം യുവജന വായനശാല പ്രവര്‍ത്തകര്‍ ജൈവ നെല്‍കൃഷി മികച്ച വിളവെടുപ്പ് നടത്തിയിരുന്നു. 2016-ല്‍ വീണ്ടും ജൈവ നെല്‍കൃഷി പ്രോത്സാഹനത്തിനായി നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം ഏറ്റെടുത്തത്. വിദ്യാര്‍ത്ഥികളും ,നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ഒന്നിച്ചാണ് വയലില്‍ കൃഷിപ്പണിക്കിറങ്ങിയത്. ജനങ്ങളില്‍ വലിയ ആവേശമുണ്ടാക്കി. ദ്വാരക തോണിച്ചാല്‍ പ്രദേശത്ത് ഇതുമൂലം കാര്‍ഷിക ഉത്സവ പ്രതീതി ഉണ്ടായി. തോണിച്ചാല്‍ പരേതനായ പരമേശ്വര അയ്യരുടെ നിലമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കൃഷിക്കായി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: