വൈത്തിരി : പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം തടയുന്നതിന്റെ (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ഭാഗമയി സ്വച്ഛ് ഭാരത് മിഷന് വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളില്‍ പൊതുജനപങ്കാളിത്തത്തോടെ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. വാര്‍ഡ് തലത്തില്‍ നിന്നും അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്തല സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സപ്പോര്‍ട്ട് ഗ്രൂപ്പ്. വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളെ വ്യക്തിശുചിത്വത്തിന്റേയും ടോയ്ലറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക, പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ചുമതല. വൈത്തിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളിജോസും പൊഴുതന ഗ്രാമപഞ്ചാത്തില്‍ എന്‍.സി പ്രസാദും ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വമിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.രജീഷ്, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് എന്നിവര്‍ ക്ലാസ്സെടുത്തു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.അച്ചപ്പന്‍, കെ.എം. സന്ധ്യ, കെ.വിബാബു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജലനിധി ടീം അംഗങ്ങള്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: