ബത്തേരി : സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡില്‍ നിന്ന് വായ്പയെടുത്ത് ഭവന നിര്‍മ്മാണം നടത്തി കടക്കെണിയിലായവരുടെ രണ്ട് ലക്ഷം രൂപ വരെയുളള വായ്പാ കുടിശ്ശികകള്‍ എഴുതി തളളാന്‍ ഗവണ്മെന്റ് തയ്യാറാകണമെന്നും ഹൗസിങ്ങ് ബോര്‍ഡ് ലോണീസ് വെല്‍ഫയര്‍ അസ്സോസിയേഷന് ഭാരവാഹികല്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഞ്ച് ലക്ഷത്തിന് മുകളിലുളള വായ്പകളുടെ പലിശയും പിഴപലിശയും എഴുതി തളളി അടിസ്ഥാന തുകയുടെ തിരിച്ചടവിന് സാവകാശം അനുവദിക്കണം. കാര്‍ഷികതകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധികളും തുടര്‍ക്കഥയായ വയനാട് ജില്ലയില്‍ മാത്രം എഴുനൂറിലേറെ കുടുംബങ്ങള്‍ ഈ വായ്പയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടുകയാണ്. ഇതില്‍ പലരും ഇന്ന് മാറാരോഗികളും ആലംബഹീനരുമാണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് കാര്‍ഷിക സമൃദ്ധിയുടെ സുവര്‍ണ്ണ കാലത്ത് കാര്‍ഷിക വരുമാനം പ്രതീക്ഷിച്ചാണ് ഈ വായ്പ എടുത്തത്. പിന്നീടുണ്ടായ കാര്‍ഷിക തകര്‍ച്ചയുടെ ഇരകളാണ് ഇവരും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ഇത്തരക്കാര്‍ക്ക് സഹായകമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ വിഭാഗത്തില്‍ പ്പെട്ട വായ്പാ കുടിശ്ശികകാര്‍ക്ക് നീതി തേടിയുളള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കല്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ഡി.ജോസഫ്,സെക്രട്ടറി പി.സി.മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: