മാനന്തവാടി;തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.തിരുനെല്ലി അപ്പപ്പാറ ആത്താറ്റ് കുന്ന് സരോജനി (32)ക്കാണ് പരിക്കേറ്റത്.വ്യഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.വീട്ടില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് പോകാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ നായ ഓടി വന്ന് കടിക്കുകയായിരുന്നു. ഇടതു കൈയ്യിലെ ഒരു ഭാഗം മാംസ കഷണം നായ കടിച്ചെടുത്തു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്ധഗ്ദ ചികിത്സക്കായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: