മാനന്തവാടി : കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളം മാറി മാറി ഭരിച്ച ഇരുമുന്നണികളും വേണ്ടത്ര പ്രാധാന്യത്തോടെ നടപ്പിലാക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് മഹിളാമോര്‍ച്ച മാനന്തവാടി നിയോജകമണ്ഡലം കണ്വെന്ഷന് കുറ്റപ്പെടുത്തി. ബിജെപിയോടും നരേന്ദ്രമോദിയോടുമുളള അന്ധമായ രാഷ്ട്രീയവിരോധം കാരണം സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിന് ഗൃഹസമ്പര്‍ക്കത്തിലൂടെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കഴിയും.
മഹിളാമോര്‍ച്ച മാനന്തവാടി നിയോജകമണ്ഡലം കണ്വെന്ഷന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബസ്സ്സ്റ്റാന്റ് പരിസരത്ത് മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രക്ഷാബന്ധന് പരിപാടി ജില്ലാപ്രസിഡന്റ് ആശാഷാജി ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച മണ്ഡലം ഭാരവാഹികളായി ശ്രീലതാ ബാബു (പ്രസിഡന്റ്),
ശ്രീജസുരേന്ദ്രന്, വിപിതാഗിരീഷ് (വൈസ് പ്രസിഡന്റ്), കെ.പി.ശാന്താകുമാരി (ജനറല്‍സെക്രട്ടറി), ലക്ഷമിദേവി, ലളിത വെളളമുണ്ട, മേരിമാര്ട്ടിന്, സുജമനോഹരന് (സെക്രട്ടറിമാര്‍), ചന്ദ്രിക രാജഗോപാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, ജില്ലാസെക്രട്ടറി രജിതാഅശോകന്‍, വില്‍ഫ്രഡ് മുതിരക്കാലായില്‍, ജി.കെ.മാധവന്, പി.പി.ശാന്താകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: