കല്‍പ്പറ്റ : വയനാട് ജില്ലയിലെ ആദിവാസികളായ ഭൂരഹിതരും അരിവാള്‍ രോഗികള്‍ക്കുമായി ഗവണ്മെന്റ് നടപ്പിലാക്കുന്ന ആശിക്കും ഭൂമി ആദിവാസി പദ്ധതിയില്‍ വന്‍തട്ടിപ്പ് നടന്നതായ വിവരങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.സര്‍ക്കാര്‍ ഇതുവരെ ജില്ലയില്‍ 182 ഏക്കര്‍ ഭൂമിയാണ് വാങ്ങിനല്‍കിയത് ഇതിലൂടെ കോടികണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് 420 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കിയതില്‍ ഇടനിലക്കാരും ഉദ്യോഗസ്ഥന്മാരും വന്‍തുക കോഴവാങ്ങിയതായാണ് വിവരം. മാത്രമല്ല ജില്ലയില്‍ ആദിവാസി പ്രേമം നടിക്കുന്ന പ്രസ്ഥാനങ്ങളുടെ നേത്യനിരതന്നെ ഈ അഴിമതിയില്‍ നേരിട്ട് പങ്കാളികളായിട്ടുണ്ട് ഈ പദ്ധതിയിലൂടെ ലഭിച്ച ഭൂമി തീര്‍ത്തു. ഉപയോഗശൂനയമായതായും കണ്ടെത്തിയിട്ടുണ്ട്. ആദിവസിവിഭാങ്ങള്ക്കായി ഒരു മന്ത്രി ജില്ലയില്‍ നിന്നുണ്ടായപ്പോള്‍ നടന്ന ഈ കൊടിയ അഴിമതി ഗൗരവതരമായ അന്വേഷണത്തിന് വീധേയമാക്കേണ്ടതായുണ്ട്. ആയിരക്കണക്കിന് ആദിവാസികള്‍ ഭൂമിക്കായി അപേക്ഷ നല്കികാത്തിരക്കുമ്പോഴാണ് വയനാട് പോലുള്ള ജില്ലയില്‍ ഇത്തരത്തിലുള്ള അഴിമതി പൂഴ്ത്തിവെക്കപ്പെടുന്നത്. ഈ വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദിവാസി സംഘത്തിന്റെ നേത്യത്വത്തില്‍ ഇന്ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: