ചാലക്കുടി: കെ.എസ്.ആര്.ടി.സി റോഡിന്റെ ഇടത്ത് വശത്ത് അനധികൃത കൈയേറ്റങ്ങള്‍ അടുത്ത ദിവസം പൊളിച്ച് നീക്കും. രണ്ട് ദിവസമായി നടന്നു വന്ന സര്‍വ്വേയുടെ ഭാഗമായിട്ടാണ് കൈയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കല്ലുകള്‍ സ്ഥാപിച്ചു.സുരഭി തീയറ്റര്‍ മുതല്‍ ഹൗസിംങ്ങ് ബോര്‍ഡ് കോളനി വരെയുള്ള ഭാഗത്തെ അഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥലം കൈയേറിയെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കൈയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിന് സര്‍വ്വേ നടത്തിയത്.ഡിജിററല്‍ സര്‍വേയിലാണ് കൈയേറ്റം കണ്ടെത്തിയിരിക്കുന്നത്.
റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ഈ റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.ജില്ലാ സര്‍വ്വേയര്‍ ജനാര്ദ്ദനന് ആചാരിയുടെ നേതൃത്വത്തില്‍ താലൂക്ക് തഹസീല്‍ ദാര്‍ പി.കെ.ബാബു, ജില്ലാ സര്‍വ്വേ സൂപ്രണ്ട് ആര് ബാബു, പൊതുമരാമത്ത് വിഭാഗം പി.പി.റാബിയ,വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: