ലോക നാടക രംഗത്ത് സംഭവിക്കുന്ന പുതിയ ഭാവുകത്വ പരിണാമങ്ങളും സാങ്കേതിക മികവുകളുമെല്ലാം ബഹ്‌റൈന്‍ മലയാളികളുടെ നാടക താല്‍പര്യങ്ങളോട് കണ്ണിചേര്‍ക്കുകയെന്ന ലക്ഷ്യം വച്ചാണ് കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തില്‍ ‘ഡ്രമാറ്റിക്‌സ് 2016’ എന്ന ക്യാമ്പ് ബഹ്‌റൈനില്‍ സംഘടിപ്പിച്ചത്.
ഒരു മാസക്കാലം നീണ്ടുനിന്ന ക്യാമ്പ് പ്രശസ്ത തീയ്യേറ്റര്‍ ആക്റ്റിവിസ്റ്റും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫാക്കള്‍ട്ടിയുമായ ഡോ. സുനിലാണ് നയിച്ചത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സ്പാനിഷ് എഴുത്തുകാരന്‍ ഫെഡറികോ ഗാര്‍ഷ്യ ലോര്‍ക്കയുടെ ‘ യെര്‍മ ‘ എന്ന നാടകം അരങ്ങേറാനൊരുകയാണ്. ആഗസ്റ്റ് 25,26 തീയതികളിലായാണ് ‘യെര്‍മ’ വേദിയെ വിസ്മയിപ്പിക്കുക.
വിശ്വകവി ഫെഡറിക്കൊ ഗാര്‍ഷ്യ ലോര്‍ക്കയുടെ ‘ യെര്‍മ’ എന്ന വിഖ്യാത നാടകം മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റം നടത്തി രംഗത്ത് അവതരിപ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് മുന്നോട്ട് പോയത്. ഒരു നാടകത്തിന്റെ സൃഷ്ടിയുടെ വിവിധ മേഖലകള്‍ ജനാധിപത്യപരമായി വികസിപ്പിക്കുകയാണ് ചെയ്തത്. ആ നിലയില്‍ നാടകാവതരണത്തിന്റെ മുഴുവന്‍ പ്രക്രിയകളിലും വെളിച്ചം വീശുന്നതായി ‘ഡ്രമാറ്റിക്‌സ് 2016’ എന്ന ക്യാമ്പ്.
മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ സ്‌പെയിനിലെ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തിനുള്ളില്‍ വച്ച് നിഷ്ടൂരമായി കൊലപ്പെടുത്തിയ മഹാനായ കവി ലോര്‍ക്ക ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയ്‌ക്ക് ബാക്കിയാക്കിയത് വിശ്വസാഹിത്യത്തിലെ അസാധരണ സൃഷ്ടികളെയാണ്. അദ്ദേഹത്തിന്റെ ‘ യെര്‍മ്മ’ എന്ന നാടകം പുരാഷാധിപത്യവ്യവസ്ഥയില്‍ വരണ്ടുണങ്ങാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയെന്ന ചെറു ആഗ്രഹം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെയും അവയ്‌ക്ക് മേലില്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന സദാചാര മുള്ളുകളെയും ലോര്‍ക്ക പ്രശ്‌നവല്‍ക്കരിക്കുന്നു.
ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്ന നാടകം വീക്ഷിക്കുവാന്‍ എല്ലാ നാടക പ്രേമികളെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: