തൃശൂര്‍: തൃശൂര്‍ ഈസ്റ്റ് , മണ്ണുത്തി, ഒല്ലൂര്‍, റെയില്‍വെ എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ നെല്ലിക്കുന്ന് കരേ പറമ്പില്‍ വീട്ടില്‍ ആന്റണി മകന് സന്തോഷിനെ ബംഗഌരില്‍ അറസ്റ്റ് ചെയ്തു.ഇവിടെ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.പിടികിട്ടാപ്പുള്ളി യാ യി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലാകുന്നത്. കുരിയച്ചിറയിലുള്ള ഒരു വീട്ടില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മോഷണം ചെയ്ത കേസിലും മണ്ണത്തിയിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ആഭരണങ്ങള്‍ മോഷണം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ പ്രീ ബു, ശശിധരന്, വിനോദ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: