ചാലക്കുടി: ദേശീയപാതയില്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചു മറിഞ്ഞു.ബുധാനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.എറണാകുളത്തേക്ക് ടെലിവിഷന്‍ സെറ്റുകളുമായി പോയിരുന്ന ലോറി നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് താഴെ സര്‍വ്വീസ് റോഡിലേക്ക് മറി യുകയായിരുന്നു.
ലോറിയിലെ ഡ്രൈവറും മറ്റും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തെതുടര്‍ന്ന് രാവിലെ എട്ടുമണിവരെ സര്‍വ്വീസ് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.ലോറിയിലുണ്ടായിരുന്ന ടെലിവിഷന്‍ സെറ്റുകള്‍ വേറെ ലോറിയിലേക്ക് മാറ്റി കയറ്റി രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി റോഡില്‍ നിന്ന് മാറ്റിയത്.മേല്‍പ്പാലം പെട്ടെന്ന് കാണുവാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണം.റോഡിന്റെ വശങ്ങളില് സിഗ്നല്‍ ലൈറ്റുകളോ,ബോര്‍ഡുകളോ ,മേല്‍പ്പാലത്തിലെ വഴിവിളക്കുകളോ ഇപ്പോള്‍ കത്തുന്നില്ല.വഴിവിളക്കുകള്‍ ഇല്ലാത്തതും സുചക ബോര്ഡുകലും മറ്റും ഇല്ലാത്തതും പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് കാരണമാക്കുന്നുണ്ട്.
മുരിങ്ങൂര്‍ മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് ഇതിന് മുന്‍പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.റോഡിന്റെ നിര്‍മ്മാണത്തിലെ അപകാതയാണ് അതിന് കാരണം.ചാലക്കുടിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ വീതി കുറയുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതും അപകടത്തിന് കാരണമാക്കുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: